ഐഎഎസ് ദമ്പതികളുടെ മകൾ പത്താംനിലയിൽനിന്ന് ചാടി മരിച്ചു, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പൊലീസ്; സംഭവം മുംബൈയിൽ

ഐഎഎസ് ദമ്പതികളുടെ മകൾ പത്താംനിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ നിയമ വിദ്യാർഥിനിയായ ലിപി രസ്തോഗിയാണ് (27) മരിച്ചത്. സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് പുലർച്ചെയാണ് ലിപി താഴേക്ക് ചാടിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുതിട്ടുണ്ട്.

ALSO READ: ‘മദ്യം കഴിക്കാതെ ലഹരി തലക്ക് പിടിക്കുന്നു, നാവ് കുഴയുന്നു’, പരിശോധനയിൽ 50 കാരിയുടെ കുടൽ ആൽക്കഹോൾ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തൽ; അപൂർവ രോഗാവസ്ഥ

തൻ്റെ ആത്മഹത്യയിൽ ആർക്കും പങ്കില്ലെന്നാണ് കണ്ടെടുത്ത കുറിപ്പിലുള്ളത്. നിയമവിദ്യാർഥിയായ ലിപി, പരീക്ഷാഫലത്തെക്കുറിച്ച് ആശങ്കയിലായിരുന്നതായി പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News