ഒന്നാം ക്ലാസുകാരിക്ക് ഒരു വർഷത്തെ ഫീസ് 4.27 ലക്ഷം; ആശങ്ക പങ്കുവെച്ച് കുട്ടിയുടെ അച്ഛൻ

എല്ലാ മാതാപിതാക്കളും മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയാണ് ഒരു അച്ഛൻ മകൾക്ക് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനത്തിനായി നൽകേണ്ട ഫീസ് ഘടന പങ്കുവച്ചത്. ഒരു വർഷത്തേക്കുള്ള ആകെ ഫീസ് 4.27 ലക്ഷം രൂപ! കണ്ടാൽ ആരായാലും ഞെട്ടി പോകും. ഇടത്തരം കുടുംബക്കാർക്കൊന്നും താങ്ങാൻ കഴിയാത്ത ഒന്നാണ് ആ ഫീസ് ഘടന. വർഷം 20 ലക്ഷം രൂപ വരുമാനമുണ്ടായാലും ഈ ഫീസ് നിരക്ക് താങ്ങാൻ കഴിയുമോയെന്ന് ആദ്ദേഹം പങ്കുവച്ച പോസ്റ്റിൽ ചോദിക്കുന്നുണ്ട്.

Also read: ഭാട്ട് ചടങ്ങിനിടെ നൃത്തം ചെയ്തു, പിന്നാലെ കുഴഞ്ഞുവീണു; ഹത്രാസിൽ വിവാഹദിനത്തിൽ വരന് ദാരുണാന്ത്യം

‘നല്ല വിദ്യാഭ്യാസമെന്നത് ഇന്ന് ആഡംബരമാണ്. മധ്യവർഗത്തിന് താങ്ങാൻ കഴിയാത്തതാണ്’- എന്ന അടിക്കുറുപ്പോടെ ജയ്പൂരിലെ ഒരു സ്‌കൂളിലെ ഒന്നാം ക്ലാസ്സിലെ ഒരു വർഷത്തെ ഫീസ് ഘടന റിഷഭ് ജെയിൻ എന്നയാളാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. തന്റെ മകളെ അടുത്ത അധ്യയന വർഷം ജയ്പൂരിലെ ഒരു നല്ല സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർക്കണം. നഗരത്തിലെ സ്കൂളുകളിലൊന്നിലെ ഫീസ് ഘടനയാണ് ഇതെന്നും മറ്റെല്ലാ സ്കൂളുകളിലും സമാന സ്ഥിതിയാണെന്ന് ജെയിൻ കുറിച്ചു.

‘രജിസ്ട്രേഷൻ ചാർജ്-2,000, പ്രവേശന ഫീസ്-40,000; കോഷൻ ഡെപ്പോസിറ്റ് (റീഫണ്ട്)- 5000, വാർഷിക സ്കൂൾ ഫീസ്- 2,52,000, ബസ് ചാർജ്- 1,08,000, പുസ്തകങ്ങളും യൂണിഫോമും- 20,000, ആകെ ഫീസ് പ്രതിവർഷം 4,27,000 രൂപ. വരുമാനത്തിന്‍റെ 50 ശതമാനം ആദായ നികുതി, ജിഎസ്ടി, പെട്രോളിന്മേലുള്ള വാറ്റ്, റോഡ് ടാക്സ്, ടോൾ ടാക്സ്, പ്രൊഫഷണൽ ടാക്സ്, ക്യാപിറ്റൽ ഗെയിൻ, ലാൻഡ് രജിസ്ട്രി ചാർജുകൾ എന്നിവയുടെ രൂപത്തിൽ സർക്കാർ തട്ടിയെടുക്കുന്നു. ആരോഗ്യ ഇൻഷുറൻസ്, പിഎഫ്, എൻപിഎസ് എന്നിവയിലേക്കും പോകും. സർക്കാർ പദ്ധതികൾക്ക് നിങ്ങൾ യോഗ്യരല്ല. സമ്പന്നരെപ്പോലെ സൗജന്യങ്ങളോ ലോൺ എഴുതിത്തള്ളലോ ഉണ്ടാവില്ല. ബാക്കിയുള്ള 10 ലക്ഷം ഭക്ഷണം, വസ്ത്രം, വാടക, ഇഎംഐ എന്നിവയ്ക്കായി ചെലവഴിക്കുകയും കുറച്ച് സമ്പാദിക്കുകയും ചെയ്യാം. അല്ലെങ്കിൽ നിങ്ങളുടെ രണ്ട് കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാം. ഏത് വേണമെന്ന് തീരുമാനിക്കൂ’ ജെയിനിന്റെ പോസ്റ്റ്.

ഇതിനോടകം ഒന്നര മില്യണ്‍ പേരാണ് ഈ പോസ്റ്റ് കണ്ടിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്. എപ്പോഴും നല്ല വിദ്യാഭ്യാസം എന്നല്ല അർത്ഥമെന്ന് മറ്റൊരാൾ കമന്‍റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News