ഏകദിന ക്രിക്കറ്റിൽ നിന്നും ഡേവിഡ് വാർണർ വിരമിച്ചു

ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഏകദിന ക്രിക്കറ്റിൽ നിന്നും വാർണർ വിരമിക്കൽ പ്രഖ്യാപിച്ചത്.തനിക്ക് കുടുംബത്തിന് സമയം തിരികെ നൽകണം എന്നും അതാണ് വിരമിക്കാനുള്ള കാരണം എന്നും വാർണർ പറഞ്ഞു. ലോകകപ്പിന്റെ സമയത്ത് തന്നെ ഇതു ചിന്തിച്ചിരുന്നുവെന്നും വാർണർ പറഞ്ഞു.

ALSO READ: ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്നലെ മാത്രം മല ചവിട്ടിയത് 90,000 ത്തിലധികം ഭക്തജനങ്ങൾ

രണ്ട് തവണ ക്രിക്കറ്റ് ലോകകപ്പ് ജേതാവായ താരം പുതുവത്സര ദിനത്തിൽ രാവിലെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.ഇന്ത്യയിൽ ലോകകപ്പ് ജയിച്ചത് വലിയ കാര്യമാണെന്നും വാർണർ പറഞ്ഞു. എകദിന ഫോർമാറ്റിൽ 97.26 സ്ട്രൈക്ക് റേറ്റിൽ 6932 റൺസ് വാർണർ നേടിയിട്ടുണ്ട്.

ALSO READ: ആകാശത്ത് വർണ്ണവിസ്മയം തീർത്ത് ദുബായിൽ പുതുവർഷപ്പിറവി

അതേസമയം വരാനിരിക്കുന്ന 2024 സീസണിൽ ഇന്റർനാഷണൽ ലീഗ് ടി20 ഫ്രാഞ്ചൈസി ദുബായ് ക്യാപിറ്റൽസിന്റെ പുതിയ ക്യാപ്റ്റനായി ഡേവിഡ് വാർണറെ നിയമിച്ചു. ജനുവരി 20 മുതൽ ഫെബ്രുവരി 18 വരെ ആണ് അടുത്ത ILT20 2024 നാക്കുന്നത്. മുൻ ഐഎൽടി20 എഡിഷനിൽ ക്യാപിറ്റൽസ് എലിമിനേറ്റർ മത്സരത്തിൽ എത്തിയിരുന്നുവെങ്കിലും MI എമിറേറ്റ്സിനോട് പരാജയപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News