രണ്ട്‌ ലക്ഷം രൂപയുടെ കശുവണ്ടിപ്പരിപ്പിൽ വേറിട്ട ചിത്രം; കൊല്ലത്ത് മുഖ്യമന്ത്രിക്ക് ആദരം

കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീർത്ത് കലാകാരന്‍. കൊല്ലത്താണ് നവകേരള സദസിന് മുന്നോടിയായി വേറിട്ട കലാപരീക്ഷണത്തിലൂടെ ആദരവ് ഒരുക്കിയിരിക്കുന്നത്. ഡാവിഞ്ചി സുരേഷ് എന്ന കലാകാരനാണ് ഈ വിസ്മയം സൃഷ്ടിച്ചിരിക്കുന്നത്.

ALSO READ: പത്തനംതിട്ട ജില്ലയിലെ വിവിധ കോളേജുകളില്‍ ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍

30 അടി വിസ്തീർണത്തിൽ രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടി പരിപ്പ് കൊണ്ടാണ് ഡാവിഞ്ചി ഈ അത്ഭുതക്കാഴ്ച ഒരുക്കിയിരിക്കുന്നത്. കൊല്ലം ബീച്ചിലാണ് കശുവണ്ടിയിൽ തീർത്ത ഈ കലാരൂപം തീർത്തിരിക്കുന്നത്. വിവിധ തരത്തിലുള്ള പരിപ്പുകൾ വേർതിരിച്ച് ആവശ്യമായ തരത്തിൽ നിറവ്യത്യാസം നൽകുകയായിരുന്നു ഇദ്ദേഹം. കശുവണ്ടി വികസന കോര്‍പറേഷന്‍, കാപക്‌സ്, കേരള കാഷ്യുബോര്‍ഡ്, കെ സി ഡബ്ല്യു ആര്‍ ആന്റ് ഡബ്‌ള്യു എഫ് ബി, കെ എസ് സി എ സി സി എന്നിവ സംയുക്തമായാണ് കലാരൂപത്തിന്റെ സംഘാടനം നടത്തുന്നത്. തികച്ചും പ്രകൃതി സൗഹൃദ നിർമിതിയാണിത്.

ALSO READ: ഗവർണർക്ക് അധികം വൈകാതെ കുതിരവട്ടത്തേക്ക് ഒരു മുറി ഒരുക്കേണ്ടി വരും: വിമർശനവുമായി പി പി ദിവ്യ

കലാകാരൻ ഡാവിഞ്ചി സുരേഷ്,കൊല്ലം എംഎൽഎ മുകേഷ് എന്നിവരാണ് ഉദ്ഘാടനം നിർവഹിച്ചത്. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News