കടല്‍മക്കളുടെ ആദരവ്; 38തരം മത്സ്യങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ്

കടല്‍, കായല്‍ മത്സ്യങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ്. 38 തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള മത്സ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രളയ സമയത്ത് മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസിന് കയ്പമംഗലം മണ്ഡലത്തില്‍ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ് ചിത്രം നിര്‍മിച്ചതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.

ALSO READ: രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്‍തൂക്കം

മത്സ്യത്തൊഴിലാളികളുടെ സഹകരണതോടെ, സംസം വള്ളത്തില്‍ 16 അടി വലുപ്പത്തില്‍ പ്ലൈവുഡിന്റെ തട്ട് അടിച്ച് അതിനു മുകളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. എട്ട് മണിക്കൂര്‍ എടുത്താണ് ചിത്രം പൂര്‍ത്തീകരിച്ചത്. മത്സ്യത്തൊഴിലാളികളായ ഷിഹാബ് കാവുങ്ങള്‍, റാഫി പി എച്ച്, ശക്തിധരന്‍, അഷറഫ് പുവ്വത്തിങ്കല്‍ എന്നിവരും വള്ളത്തിലെ ജീവനക്കാരും സുരേഷിന്റെ സഹായികളായ ഷെമീര്‍ പതിയാശ്ശേരി, ഫെബിതാടി, രാകേഷ് പള്ളത്ത്, സിംബാദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.മത്സ്യങ്ങളെ കൊണ്ട് മാത്രം നിര്‍മിക്കപ്പെട്ട മുഖ്യമന്ത്രിയുടെ ചിത്രം അപൂര്‍വമായ ഒന്നാണെന്ന് ഇ.ടി ടൈസണ്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.

ALSO READ: തെലങ്കാനയില്‍ ആദ്യ ഫലസൂചനയില്‍ കോണ്‍ഗ്രസ് മുന്നില്‍

”നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഡാവിഞ്ചി സുരേഷാണ് നവകേരള സദസിനോടനുബന്ധിച്ച് കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മുഖ്യമന്ത്രിയുടെ മത്സ്യചിത്രം നിര്‍മിച്ചത്. മത്സ്യ തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തിലാണ് 38 തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടല്‍, കായല്‍ മത്സ്യങ്ങള്‍ ഉപയോഗിച്ച് വള്ളത്തിന്റെ മുന്‍വശത്തായുള്ള സ്ഥലത്ത് 16 അടി വലുപ്പത്തില്‍ പ്ലൈവുഡിന്റെ തട്ട് അടിച്ച് അതിനു മുകളില്‍ ചിത്രം പൂര്‍ത്തിയാക്കിയത്. എട്ട് മണിക്കൂര്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസ്സിന് കയ്പമംഗലം മണ്ഡലത്തില്‍ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ഡാവിഞ്ചി സുരേഷ് ചിത്രം നിര്‍മ്മിച്ചത്.” സജി ചെറിയാൻ കുറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News