![black friday](https://www.kairalinewsonline.com/wp-content/uploads/2024/11/black-friday.jpg)
നിരവധി ഓഫറുകളാണ് ബ്ലാക്ക് ഫ്രൈ ഡേ ദിവസം ഓൺലൈൻ ഡിജിറ്റൽ ഫ്ലാറ്റ് ഫോമുകൾ നൽകുന്നത്. ആമസോണ്‍ ഉള്‍പ്പെടെയുള്ള നിരവധി കമ്പനികള്‍ വമ്പന്‍ ഓഫറുകളാണ് ബ്ലാക്ക് ഫ്രൈഡെയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്താണ് ബ്ലാക്ക് ഫ്രൈഡേ എന്നല്ലേ, അമേരിക്കയിൽ താങ്ക്സ് ഗിവിങ് ദിനത്തിന്റെ പിറ്റേ വെള്ളിയാഴ്ച്ചയ്ക്കു പറയുന്ന പേരാണ് ബ്ലായ്ക്ക് ഫ്രൈഡേ. അവിടെ പരമ്പരാഗതമായി ക്രിസ്തുമസ് ഷോപ്പിങ് സീസണിന്റെ തുടക്കം കുറിയ്ക്കുന്ന ദിവസം കൂടിയാണിത്. ഈ ദിവസം മിക്ക കടകളും അർദ്ധരാത്രി 12മണിയ്ക്കോ അതിനു മുമ്പോ തുറക്കുകയും സാധനങ്ങൾ വിലകുറച്ച് വിൽക്കുകയും ചെയ്യും. ഫെസ്റ്റിവല്‍ സീസണിന് മുന്നോടിയായി നിലവിലെ സ്റ്റോക്കുകള്‍ വിറ്റഴിക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡെ.
ഇതൊരു ഔദ്യോഗിക അവധി ദിവസമല്ലെങ്കിലും ഈ ദിവസം പല സ്ഥാപനങ്ങളും താങ്ക്സ്‌ഗിവിങിനൊപ്പം അവധി നൽകാറുണ്ട്. അതുകൊണ്ടു തന്നെ വെള്ളിയാഴ്ച സാധനം വാങ്ങാനായി നല്ല തിരക്കാണ് ഉണ്ടാകുന്നത് ഏറെ വർഷങ്ങളായി ഈ ദിവസത്തെ വർഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് ദിവസമായാണ് വിശേഷിപ്പിക്കുന്നത്.
also read: വമ്പൻ ഓഫറുമായി ഐഫോൺ 15 പ്രോ
ബ്ലായ്ക്ക് ഫ്രൈഡേ എന്ന പദം വന്നത് ഫിലാഡൽഫിയയിലാണ്. താങ്ക്സ്‌ഗിവിങിന്റെ പിറ്റേദിവസം ട്രാഫിക്ക് ബ്ലോക്കും യാത്രകളും ബുദ്ധിമുട്ടായതിനാലാണ് ഈ ദിവസത്തിന്റെ ഇങ്ങനെ പറയുന്നത്.വ്യാഴാഴ്ച രാത്രി 12 മണി മുതലാണ് ഡിസ്കൗണ്ട് കച്ചവടം തുടങ്ങുന്നത്. ഉറക്കമൊഴിഞ്ഞിരുന്ന് ഓൺലൈനിൽ ഓർഡർ ചെയ്യുന്നവരും കൂടുതലാണ്. ഓഫറുകൾ ഉള്ള കടകളിലും രാത്രി 12ന് നല്ല തിരക്കാണ്.പലരും 48 മണിക്കൂർ വരെ ഡിസ്കൗണ്ട് സെയിൽ നീട്ടാറുമുണ്ട്. സ്റ്റോക്ക് വിറ്റഴിക്കാൻ ഇത് നല്ലൊരു വഴിയാണ്.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here