സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകളില്‍ മുന്നറിയിപ്പുമായി ബാങ്ക് അധികൃതര്‍ രംഗത്ത്. സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് എസ്ബിഐ എക്‌സില്‍ കുറിച്ചു.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കാനും വഞ്ചിതരാകരുതെന്നും എസ്ബിഐ ഉപയോക്താക്കള്‍ക്കായുള്ള മുന്നറിയിപ്പില്‍ പറയുന്നു. ചില നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതായി തങ്ങളുടെ മാനേജുമെന്റിന്റേതായി ഡീപ്പ്ഫേക്ക് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Also Read : നമ്പർ സേവ് അല്ലേ, എന്നാലും വാട്‌സ്ആപ്പ് കോൾ ചെയ്യാം
ഇത്തരം പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ ജനങ്ങളോട് ഇവ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കാനും വഞ്ചിതരാകരുതെന്നും എസ്ബിഐ ഉപയോക്താക്കള്‍ക്കായുള്ള മുന്നറിയിപ്പില്‍ പറയുന്നു. ചില നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതായി തങ്ങളുടെ മാനേജുമെന്റിന്റേതായി ഡീപ്പ്ഫേക്ക് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ ജനങ്ങളോട് ഇവ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് എല്ലാ ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നു. എസ്ബിഐയോ ഉന്നത ഉദ്യോഗസ്ഥരോ അസാധാരണമാംവിധം ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുകയോ ഇവയെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. അതിനാല്‍, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ഇത്തരം ഡീപ്ഫേക്ക് വിഡിയോകളില്‍ ഇരകളാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം- എസ്ബിഐ എക്‌സില്‍ കുറിച്ചു.
ALERT – PUBLIC CAUTION NOTICE pic.twitter.com/iIpTusWCKH
— State Bank of India (@TheOfficialSBI) December 16, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here