ഇപി ജയരാജൻ്റെതെന്ന പേരിൽ ആത്മകഥ മാധ്യമങ്ങൾക്ക് നൽകിയത് ഡിസി ബുക്സിൽ നിന്നാണെന്ന് പൊലീസ് റിപ്പോർട്ട്

E P JAYARAJAN

ഇ പി ജയരാജൻ്റെതെന്ന പേരിൽ ആത്മകഥ മാധ്യമങ്ങൾക്ക് നൽകിയത് ഡിസി ബുക്സിൽ നിന്നാണെന്ന് പൊലീസ് റിപ്പോർട്ട്. ഡിസിയുടെ പബ്ലിക്കേഷൻ വിഭാഗം മേധാവിയായ ശ്രീകുമാറാണ് ഇത് കൈമാറിയത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്. പി ഡിജിപിക്ക് സമർപ്പിച്ചു.

ഇപി ജയരാജൻ്റെ ആത്മകഥാ വിവാദത്തിലാണ് കോട്ടയം ജില്ലാ പോലീസ് മേധാവി അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചത്. ഇ പി ജയരാജന്റെ ആത്മകഥ എന്ന പേരിൽ മാധ്യമങ്ങൾക്ക് പുസ്തകത്തിൻ്റെ പിഡിഎഫ് രൂപം കൈമാറിയത് ഡിസി ബുക്സിൽ നിന്നാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പബ്ലിക്കേഷൻ വിഭാഗം മേധാവിയായ ശ്രീകുമാറാണ് കൈമാറ്റത്തിന് പിന്നിൽ.

ALSO READ; പമ്പയിൽ വയോധികർക്ക് പ്രത്യേക സ്പോട്ട് ബുക്കിംഗ് കൗണ്ടർ ഏർപ്പെടുത്തും; മന്ത്രി വി എൻ വാസവൻ


തൻ്റെത് എന്ന പേരിൽ പുറത്തു വന്ന ആത്മഥയുമായി തനിക്ക് ബന്ധമില്ലെന്ന് ഇപി ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. അതിനാൽ അന്വേഷണം വേണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇപിയുമായി ഡി.സി ബുക്സിന് കരാർ ഉണ്ടായിരുന്നില്ലെന്ന് ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. ഇതിൻ്റെ തുടർച്ചയായിട്ടാണ് പുതിയ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News