മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം നല്‍കി ഡി സി ബുക്‌സും എഴുത്തുകാരും

dc books

വയനാട് ദുരന്തബാധിരുടെ അതിജീവനത്തിനായി ഡി സി ബുക്‌സും എഴുത്തുകാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആദ്യ ഗഡുവായി പത്തു ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയ്ക്കുവേണ്ടി കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ തുക ഏറ്റുവാങ്ങി.

ALSO READ: സിഎംഡിആർഎഫിലേക്ക് 5 ലക്ഷം നൽകി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ

അതിജീവിതര്‍ക്കായി ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന വായനശാലകളില്‍ കുട്ടികളുടെ പഠനത്തിനും മാനസികോല്ലാസത്തിനും സഹായിക്കുന്ന പുസ്തകങ്ങള്‍ സൗജന്യമായി നല്‍കാനുള്ള സന്നദ്ധതത ഡി സി ബുക്‌സ് മുഖ്യമന്ത്രിയെ അറിയിച്ചു. എഴുത്തുകാരനായ മനോജ് കുറൂര്‍, ഡി സി ബുക്‌സിന്റെ പ്രതിനിധികളായ ഏ വി ശ്രീകുമാര്‍, എം സി രാജന്‍, ആര്‍ രാമദാസ്, കെ ആര്‍. രാജ് മോഹന്‍, വിക്ടര്‍ സാം മാത്യൂസ്, ഫാത്തിമ താജുദ്ദീന്‍, അനുരാധ, ആഷാ അരവിന്ദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ALSO READ: വയനാടിനൊപ്പം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുപ്പത് ലക്ഷം കൈമാറി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News