വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രം കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതായി പരാതി. പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍ സോജിയാണ് മധുവിനെതിരെ കെപിസിസിക്ക് പരാതി നല്‍കിയിരിക്കുന്നത്. മധുവിന്റെ വ്യാഖ്യാനങ്ങള്‍ ചരിത്രത്തെ ബോധപൂര്‍വ്വം വളച്ച് ഒടിക്കുന്നവര്‍ക്ക് കരുത്ത് പകരുന്നതാണെന്നും സോജിയുടെ പരാതിയില്‍ പറയുന്നു.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷമായി ബന്ധപ്പെട്ട് ഡിസിസി ഓഫീസിന്‍ നടന്ന ആലോചന യോഗത്തില്‍ പഴകുളം മധു നടത്തിയ പ്രസംഗമാണ് ഡിസിസി ജനറല്‍ സെക്രട്ടറി വിആര്‍.സോജിയുടെ പരാതിക്ക് അടിസ്ഥാനം. പ്രസംഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ചരിത്രത്തെ വളച്ചൊടിക്കുന്നതായി സോജി കെപിസിസി പ്രസിഡെന്റിനു നല്‍കിയ പരാതിയില്‍ പറയുന്നത്.
ഡിസിസി ഓഫീസില്‍ നടത്തിയ പ്രസംഗത്തിന് പുറമേ പഴകുളം മധു ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലും ചരിത്രപരമായ പിശക് ഉണ്ടെന്ന് സോജി അവകാശപ്പെട്ടു. വൈക്കം സത്യാഗ്രഹ നായകനായ റ്റി.കെ.മാധവന്റെ പേര് തെറ്റായിട്ടാണ് മധു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നതെന്ന് സോജി ചൂണ്ടിക്കാട്ടുന്നു.ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ സോജി ജില്ലയില്‍ പഴകുളം മധു നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും രംഗത്ത് എത്തി
വൈക്കം സത്യാഗ്രഹ വാര്‍ഷികവുമയി ബന്ധപ്പെട്ട നടത്തുന്ന ഛായാചിത്രഘോഷയാത്രയുടെ കണ്‍വീനര്‍ സ്ഥാനത്തു നിന്നും പഴകുളം മധുവിനെ മാറ്റി നിര്‍ത്തണമെന്നും വി.ആര്‍ സോജി ആവിശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here