തര്‍ക്കം തീരാതെ ഡിസിസി പുന:സംഘടന

ഡിസിസി തല പുനസംഘടയില്‍ തര്‍ക്കം തീരുന്നില്ല. ഏഴംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടും മുന്നോട്ടുപോകാന്‍ ആകാതെ പ്രതിസന്ധിയിലാണ് കാര്യങ്ങള്‍. കൊടിക്കുന്നില്‍ സുരേഷ്, കെ സി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, കെ ജയന്ത്, എം ലിജു, ടി സിദ്ദിഖ്, എ പി അനില്‍കുമാര്‍ എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ നല്‍കുന്ന പട്ടികയില്‍ അന്തിമ തീരുമാനമെടുക്കുക കെപിസിസി അധ്യക്ഷനായിരിക്കും. ഇവിടെയും തര്‍ക്കമുണ്ട്.

പാര്‍ടിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ജയന്ത്, ലിജു, മാത്യു കുഴല്‍നാടന്‍, വി ടി ബലറാം എന്നിവരാണെന്നാണ് എംപി മാരുടെ പരാതി. കൂടാതെ നാല് ജില്ലകള്‍ ഇനിയും പട്ടിക കൈമാറിയില്ല. ഇതോടെ ഏഴംഗ സമിതിയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും കേരളത്തിലുണ്ട്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗ മടങ്ങിയശേഷം കേരളത്തിലെ നേതാക്കള്‍ ഇവരുമായി പുനസംഘടന സംബന്ധിച്ച ചര്‍ച്ച നടത്തുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News