ലോക്സഭാ തെരഞ്ഞെടുപ്പ്; ആറ്റിങ്ങൽ മണ്ഡലത്തിൽ വീണ്ടും വോട്ടർമാർക്ക് പണം നൽകാൻ ശ്രമം

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ വീണ്ടും വോട്ടർമാർക്ക് പണം നൽകാൻ ശ്രമം. ഡിസിസി മെമ്പർ പ്രകീർത്താണ് വോട്ടർമാർക്ക് പണം നൽകാനെത്തിയത്. പ്രകീർത്തിനെ നഗരൂർ പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രകീർത്ത്, ബാബു എന്നിവരാണ് പണം നൽകി സ്വാധീനിക്കാൻ എത്തിയത്. ആറ്റിങ്ങൽ നഗരൂരിൽ പാവൂർകോണത്താണ് സംഭവം. വോട്ടർ സ്ലിപ് നൽകുന്നതിനിടെയാണ് പണം നൽകിയത്. ഇവരുടെ കൈയിൽ നിന്ന് 6500 രൂപ പിടിച്ചെടുത്തു.

Also Read: ‘യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്‍റില്‍ എഫക്‌ടീവായി പ്രവര്‍ത്തിച്ചില്ല, ജോണ്‍ ബ്രിട്ടാസിന്‍റെ പ്രകടനം ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചു’ ; മുസ്‌ലിം വോട്ടര്‍മാര്‍ മാറി ചിന്തിക്കുമെന്ന് അഷ്‌റഫ് കടയ്ക്കല്‍

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിസിസി മെമ്പർ പ്രകീർത്ത്, ബാബു എന്നിവർക്കെതിരെയാണ് കേസ്. ഇരുവരിൽ നിന്നും പണം കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ മുൻപും വോട്ടർമാരെ സ്വാധീനിക്കാൻ യുഡിഎഫ് ശ്രമങ്ങൾ നടത്തിയിരുന്നു. തയ്യൽ മെഷീൻ വിതരണശ്രമം നാട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് സ്ലിപ് കൊടുക്കാനെന്ന വ്യാജേന വോട്ടർമാർക്ക് പണം നൽകുന്നത് പിടിയിലായത്.

Also Read: വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ണം; മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News