നവകേരള സദസിൽ പങ്കെടുത്ത ഡിസിസി അംഗത്തിന് സസ്പെൻഷൻ

മലപ്പുറത്ത് നവകേരള സദസിൽ പങ്കെടുത്ത ഡിസിസി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ഡിസിസി അംഗം എ പി മൊയ്ദീന് നേരെയാണ് നടപടി. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്തതിനാൽ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നു എന്നറിയിച്ചുള്ള കത്താണ് നൽകിയത്.

ALSO READ: കള്ളം പറയാൻ പ്രൊഫഷണലായി യോഗ്യത നേടിയ ആളാണ് നിർമല സീതാരാമൻ; എം സ്വരാജ്

പല യുഡിഎഫ്-ലീഗ് നേതാക്കളും നവകേരള സദസിൽ പങ്കെടുത്തത് ചർച്ചയായിരുന്നു. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സക്കാഫ് തങ്ങള്‍ മലപ്പുറത്ത് നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തു. വികസന കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഹസീബ് സക്കാഫ് തങ്ങള്‍ പറഞ്ഞു. ലീഗ് നേതാവ് പി പി ഇബ്രാഹിം മാസ്റ്ററും കോണ്‍ഗ്രസ് നേതാക്കളായ സി മൊയ്തീനും, കെ പി കെ തങ്ങളും പ്രഭാത യോഗത്തില്‍ പങ്കെടുത്തു.

ALSO READ: യുഡിഎഫ് ബഹിഷ്‌കരണത്തിന് കാരണം നവകേരള സദസിന് ലഭിച്ച പൊതുസ്വീകാര്യത; മുഖ്യമന്ത്രി

കോൺഗ്രസ് നവകേരള സദസിനെ പൂർണ്ണമായും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്നാണ് സദസിന്റെ പല യോഗങ്ങളിലും കോൺഗ്രസ് – ലെഗ് നേതാക്കൾ പങ്കെടുത്തത് ചർച്ചയായിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News