വാർത്താസമ്മേളനം നടത്തി രാജി സന്നദ്ധത പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തകർക്ക് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്. ആയഞ്ചേരി മണ്ഡലം വൈസ് പ്രസിഡണ്ട് ടി ശ്രീധരനാണ് ഡിസിസി പ്രസിഡണ്ട് അച്ചടക്കലംഘനത്തിന്റെ പേരിൽ നോട്ടീസ് നൽകിയത്. എന്നാൽ രാജി പ്രഖ്യാപിച്ചവർക്ക് നോട്ടീസ് നൽകുന്നതിലൂടെ പ്രസിഡന്റ് സ്വയം അപഹാസ്യനാവുകയാണെന്ന് ടി ശ്രീധരൻ പറഞ്ഞു.
നാലുമാസം മുമ്പ് വാർത്താ സമ്മേളനം നടത്തി കോൺഗ്രസിൽ നിന്നും രാജി പ്രഖ്യാപനം നടത്തിയ മണ്ഡലം ഭാരവാഹികൾക്കാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റിന്റെ കാരണം കാണിക്കൽ നോട്ടീസ്. 2020 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമത സ്ഥാനാർഥിയെ പിന്തുണച്ച മണ്ഡലം പ്രസിഡൻ്റിനെതിരെ കെപിസിസി പ്രസിഡൻ്റിനും, ഡിസിസി പ്രസിഡൻ്റിനും, പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ഇതിനെത്തുടർന്നാണ് ആയഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് ടി ശ്രീധരൻ ഐഎൻടിയുസി നേതാവ് ഇ രാജീവൻ, അരയാക്കൂൽ ബാബു, മഠത്തിൽ പോക്കർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ രാജി പ്രഖ്യാപിച്ചത്. തുടർന്ന് ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിക്കാനും തീരുമാനിച്ചു. സംഭവം കഴിഞ്ഞ് നാലുമാസത്തിനു ശേഷമാണ് ഡിസിസി പ്രസിഡണ്ടിന്റെ കാരണം കാണിക്കൽ നോട്ടീസ്.
Also Read; കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു
പ്രവർത്തകരുടെ ഒരുമിച്ചുള്ള രാജി തദ്ദേശ തെരഞ്ഞെടുപ്പിൽ എതിരായി ബാധിക്കും എന്ന ഭയം കോൺഗ്രസിനുണ്ട്. 15 സജീവ പ്രവർത്തകരും 30 അനുയായികളുമാണ് കോൺഗ്രസ് പാർട്ടി ഉപേക്ഷിച് ഇടതുപക്ഷത്തിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here