വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് . വൻ സാമ്പത്തിക ബാധ്യതയാലാണ് ആത്മഹത്യയെന്നാണ് കുറിപ്പിൽ പറയുന്നത്. വൻ വെളിപ്പെടുത്തൽ ആണ് കത്തിലൂടെ പുറത്ത് വരുന്നത്. നാല് കത്തുകൾ പ്രധാന നേതാക്കൾക്ക് നൽകി. ബത്തേരി അർബൻ ബാങ്കിലെ നിയമന തട്ടിപ്പിൽ നേതാക്കൾ പണം പങ്കുവെച്ചു.
കത്തിൽ ഐ സി ബാലകൃഷ്ണന്റേയും ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റേയും പേരുകൾ ഉണ്ട്. വൻ സാമ്പത്തിക ബാധ്യതയാലാണ് ആത്മഹത്യയെന്ന് കുറിപ്പ്. ഐ സി ബാലകൃഷ്ണന്റെ താൽപര്യപ്രകാരം മറ്റൊരാളെ നിയമിക്കാൻ മകനെ ബാങ്കിലെ ജോലിയിൽ നിന്ന് പുറത്താക്കി. ഒരു ആത്മഹത്യാക്കുറിപ്പും കത്തുമാണ് പുറത്തുവന്നത്. അർബൻ ബാങ്കിൽ 65 ലക്ഷം ബാധ്യതയുണ്ട്, ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് വൈകാരിക പരാതി.
തന്റെ പേരിൽ അർബൻ ബാങ്കിൽ നിന്ന് ലോണെടുത്ത് ബാധ്യത തീർത്തു.ഐ സി ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം പണം വാങ്ങിയെന്നാണ് വെളിപ്പെടുത്തൽ, പണം തിരിച്ച് നൽകാൻ ഐ സി ബാലകൃഷ്ണൻ തയ്യാറായില്ല. കെ പി സി സി പ്രസിഡന്റിന് മരണക്കുറിപ്പായി എഴുതിയതാണ് കത്ത്. രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കത്തിന്റെ പകർപ്പ് നൽകി. ഇതോടെ ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും നേതാക്കളും കുരുക്കിൽ ആയി.
also read: ഇടുക്കി പുല്ലുപാറ ബസ് അപകടം; ദുരന്തമുഖത്ത് ഓടിയെത്തി മന്ത്രി വാസവൻ
ഐ സി ബാലകൃഷ്ണൻ എം എൽ എ വിവിധ ബാങ്കുകളിലെ നിയമനത്തിന് പണം വാങ്ങി.കെ പി സി സി അറിഞ്ഞു. എൻ എം വിജയന്റെ മരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും കെ പി സി സി അറിഞ്ഞു.അർബൻ ബാങ്ക് നിയമന പണമിടപാട് തീർക്കാൻ ഐ സി ബാലകൃഷ്ണന് പങ്കുണ്ട്. എൻ ഡി അപ്പച്ചനും നിയമനത്തിന് പണം വാങ്ങി. സ്ഥലം പോലും വിൽക്കാനാവാത്ത സ്ഥിതിയാണ്, മക്കൾ പോലും അറിയാത്ത ബാധ്യതയുണ്ട്.കോൺഗ്രസ് ലീഗൽ സെല്ലിന് എല്ലാമറിയാം, അൻപത് കൊല്ലം കോൺഗ്രസിനായി പ്രവർത്തിച്ച് ജീവിതം തുലച്ചു കുറിപ്പിൽ പറയുന്നു.
.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here