വയനാട്ടിൽ ഡിസിസി ട്രഷറും മകനും ആത്മഹത്യ ചെയ്ത സംഭവത്തെ ഇരട്ടക്കൊലപാതകമെന്ന് വിളിക്കാമെന്ന് ഇ.പി. ജയരാജൻ. കോൺഗ്രസ്സ് നേതാക്കൾ ആദ്യം ആ ഇരട്ട കൊലപാതകത്തെക്കുറിച്ച് പറയണമെന്നും ചീമേനിയിൽ 5 പേരെ ചുട്ടു കൊന്നവരാണ് കോൺഗ്രസ്സുകാരെന്നും പെരിയയിൽ നിന്ന് അധികം അകലെയല്ല ചീമേനിയെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
കോൺഗ്രസ്സിലെ അഴിമതിയാണ് വയനാട് ഡിസിസി ട്രഷററിൻ്റെയും മകൻ്റെയും മരണത്തിന് കാരണമെന്നും മനോവിഷമം കൊണ്ടാണ് അവർ രണ്ടു പേരും ജീവനൊടുക്കിയതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
ഡിസി ബുക്സുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടതുപക്ഷത്തിനെതിരായ വാർത്ത നിർമിക്കാൻ ഡിസി ബുക്സിനെ ഉപയോഗിക്കുകയാണ് ഉണ്ടായതെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ആസൂത്രിതമായ ഗൂഢാലോചനയായിരുന്നു ഇതിനു പിന്നിലെന്നും ഡിസി ബുക്സ് ഇതിന് കൂട്ടുനിൽക്കാൻ പാടില്ലായിരുന്നെന്നും ഇ.പി. ജയരാജൻ പറഞ്ഞു. പൊലീസിൻ്റെ റിപ്പോർട്ട് കിട്ടിയാൽ ഡിസി ബുക്സിനെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ തുടർന്ന് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here