കരമന അഖിൽ വധക്കേസ്: കൊലപാതകം ആസൂത്രിതം; പ്രതികൾ അനന്ദു വധക്കേസുമായി ബന്ധമുള്ളവർ

കരമന അഖിൽ വധക്കേസ് ആസൂത്രിതമെന്ന് ഡിസിപി. അപ്പു എന്ന അഖിൽ, വിനീത്, സുമേഷ്, കിരൺ കൃഷ്ണ എന്നിവരാണ് പ്രതികൾ. വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണയാണ് കസ്റ്റഡിയിൽ ഉള്ളത്. 2019 ൽ നടന്ന അനന്ദു വധക്കേസുമായി ബന്ധമുള്ളവരാണ് പ്രതികൾ. തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ പ്രശ്നമാണ് കൊലപാതകത്തിന് കാരണം. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാടകയ്ക്ക് എടുത്ത കാറാണ് കൊലപാതകം നടത്താൻ വരാനായി ഉപയോഗിച്ചിരിക്കുന്നത്.

Also Read: ഹരിയാനയിൽ രാഷ്ട്രീയ പ്രതിസന്ധി; രാഷ്ട്രപതി ഭരണത്തിനായി ഒരു സ്വതന്ത്ര എംഎൽഎയും കത്ത് നൽകി

കൊലപാതകം ആസൂത്രിതമായി പ്രതികരമനോഭാവത്തോടെ ചെയ്തതാണ്. നാലുപേരിൽ കൂടുതൽ ഉണ്ടോ എന്ന കാര്യങ്ങൾ പരിശോചിച്ച് വരികയാണ്. ഗൂഢാലോചന ഉണ്ടായിരുന്നോ എന്നതും പരിശോധിക്കും. പ്രതികൾക്കെതിരെ 302 വകുപ്പ് ചുമത്തി കേസെടുത്തിരിക്കുകയാണ്. പ്രതികൾ അനന്തു കേസിൽ ജാമ്യത്തിൽ ഇറങ്ങിയവരാണെന്നും ഡിസിപി നിതിൻ രാജ് അറിയിച്ചു.

Also Read: ‘വനിതാ ഡോക്ടർക്കൊപ്പം ഹോട്ടൽ മുറിയിൽ രണ്ട് യുവാക്കൾ’, സംശയരോഗിയായ ഭർത്താവും കുടുംബവും സ്ഥലത്തെത്തി യുവതിയെ വലിച്ചിഴച്ചു ക്രൂര മർദനം: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News