തൃശ്ശൂരിൽ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

തൃശൂർ കാഞ്ഞാണിയിൽ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്ത് കനോലി കനാലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ ഒന്നര വയസുള്ള മകൾ പൂജിത എന്നിവരാണ് മരിച്ചത്.

Also Read: ഒടുവില്‍ കുറ്റസമ്മതം നടത്തി കമ്പനി; കൊവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിൻ്റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനിയുമായ കുന്നത്തുള്ളി വീട്ടിൽ 24 വയസുള്ള കൃഷ്ണപ്രിയ, ഒന്നര വയസുള്ള മകൾ പൂജിത എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെ നടക്കാനിറങ്ങിയവരാണ് പാലാഴി കാക്കമാട് പ്രദേശത്തായി കനോലി കനാലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയാണ് കൃഷ്ണപ്രിയ.

Also Read: ഒടുവില്‍ കുറ്റസമ്മതം നടത്തി കമ്പനി; കൊവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ ഭർതൃ ഗൃഹത്തിലേക്ക് പോകുന്നു എന്നു പറഞ്ഞ് കുഞ്ഞിനെയും കൂട്ടി മണലൂരിലെ വീട്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു. രാത്രിയായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഭർത്താവ് അഖിൽ അന്തിക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നു രാവിലെ പുഴയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ച ബാഗിൽ നിന്ന് യുവതിയുടെ ഐഡി കാർഡും ലഭിച്ചു. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News