മലപ്പുറം തിരൂരിൽ നിന്നും കാണാതായ കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഓടയിൽ നിന്നും കണ്ടെത്തി കണ്ടെത്തി. തിരൂർ പോലീസിന്റെയും ആർ പി എഫിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാവിനെയും കാമുകനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Also Read: ജാതി, മതം, ഭാഷ എന്നിവ വേണ്ട; കർശനനിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
മൂന്നുമാസം മുൻപ് മലപ്പുറം തിരൂരിൽ നിന്നും കാണാതായ കുഞ്ഞിന്റെ മൃതദേഹമാണ് വെള്ളിയാഴ്ച സന്ധ്യയോടെ തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറെ ഗേറ്റിന് സമീപമുള്ള ഓടയിൽ നിന്നും കണ്ടെത്തിയത്. തമിഴ്നാട് കടലൂർ സ്വദേശികളുടെ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ബാഗിനുള്ളിൽ കണ്ടെത്തിയത്. മൂന്നു മാസം മുൻപാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടർന്ന് ട്രെയിൻ മാർഗ്ഗം തൃശ്ശൂരിൽ എത്തിയശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ തുണിയിൽ പൊതിഞ്ഞശേഷം ബാഗിലാക്കിയാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിൽ തള്ളിയത്. കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചതായി സമ്മതിച്ചത്. കുഞ്ഞിന്റെ അമ്മയോടൊപ്പം കാമുകൻ ജയസൂര്യനെയും, ഇയാളുടെ ബന്ധുക്കളെയും തിരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
Also Read: ഹിമാചലിൽ കോൺഗ്രസ് അട്ടിമറി ഭീഷണിയിൽ തുടരവേ മോദി സ്തുതിയുമായി പിസിസി പ്രസിഡന്റ്
ആദ്യം റെയിൽവേ നടപ്പാലത്തിന്റെ പടിക്കെട്ടിന് സമീപം ബാഗ് ഉപേക്ഷിച്ചു എന്നാണ് പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തശേഷം തിരൂർ പോലീസും റെയിൽവേ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളെ ഉൾപ്പെടെ തൃശ്ശൂരിൽ എത്തിച്ചാണ് പോലീസ് പരിശോധന നടത്തിയത്. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം ഡി എൻ എ പരിശോധനയ്ക്ക് അയക്കാനാണ് പോലീസ് തീരുമാനം. തിരൂരിൽ നിന്നും കാണാതായ കുഞ്ഞിന്റെ മൃതദേഹം തന്നെയാണ് ഉറപ്പാക്കുന്നതിനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. മൂന്നുമാസം മുൻപാണ് ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച ശ്രീപ്രിയ തിരൂരിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here