പെരുമ്പാവൂരില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം; ദുരൂഹത

പെരുമ്പാവൂരില്‍ അഴുകിയ നിലയില്‍ അജ്ഞാത ജഡം കണ്ടെത്തി. അടഞ്ഞുകിടക്കുന്ന അരി മില്ലിന്റ സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടത്. പുരുഷന്റേതാണ് മൃതദേഹം. രണ്ടാഴ്ചയിലധികം പഴക്കമുള്ള മൃതദേഹത്തില്‍ ഒരു കൈ വേര്‍പ്പെട്ട നിലയിലായിരുന്നു.

Also Read : പ്രശ്നങ്ങൾ പരിഹരിച്ച് ആ ഫോട്ടോ പങ്കുവച്ചു; സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു?

ഒക്കലില്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന രോഹിണി റൈസ് മില്ലിന് പിന്‍ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടത്. കാട്പിടിച്ച് കിടക്കുന്ന സ്ഥലത്ത് നിന്നും രൂക്ഷമായ ഗന്ധം പുറത്തു വന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

അയല്‍വാസികള്‍ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്. പരിശോധനക്കിടെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് ഒക്കല്‍ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് അംഗം മിനി സാജന്‍ പറഞ്ഞു

Also Read : 2015ലെ ഓണം ബമ്പര്‍ വിജയി, പക്ഷേ അയ്യപ്പന്‍പിള്ളയ്ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല; ആ തുക ഉപയോഗിച്ചതിങ്ങനെ

പുരുഷന്റേതാണ് മൃതദേഹം. രണ്ടാഴ്ചയോളം പഴക്കമുള്ള ജഡം അഴുകിയ നിലയിലായിരുന്നു. ഷര്‍ട്ടും പാന്റ്‌സുമാണ് വേഷം. പെരുമ്പാവൂര്‍ ഡി വൈ എസ് പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News