തിരുവനന്തപുരം മലയിന്‍കീഴ് തച്ചോട്ടുകാവില്‍ ഓടയില്‍ വീണ് മരിച്ച നിലയില്‍ ഒരാളെ കണ്ടെത്തി

death

തിരുവനന്തപുരം മലയിന്‍കീഴ് തച്ചോട്ടുകാവില്‍ ഓടയില്‍ വീണ് മരിച്ച നിലയില്‍ ഒരാളെ കണ്ടെത്തി.തച്ചോട്ട് കാവ് സ്വദേശി വിദ്യാധരനാണ് മരിച്ചത്. ഇയാള്‍ക്ക് 68 വയസുണ്ട്.

മൃതദേഹം ആദ്യം നാട്ടുകാരാണ് കണ്ടത്. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചു.
കാല്‍വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഓടയില്‍ താല്‍ക്കാലിയ തകരഷീറ്റാണ് ഇട്ടിരുന്നത്.

ALSO READ; ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി; അപകടനില തരണം ചെയ്തിട്ടില്ലന്ന് ഡോക്ടർമാർ

രാത്രിയില്‍ വീണതാകാമെന്നും പൊലീസ് പറയുന്നു. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസറ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ENGLISH NEWS SUMMARY: A person was found dead after falling down a river in Thachot Kav near Malayin Keez Thiruvananthapuram. The deceased was a student from Thachot Kav. He is 68 years old.The dead body was first seen by the locals. Then the police came and checked.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News