കാണാതായ യുവാവിന്റെ മൃതദേഹം പുഴക്കടവിന് സമീപത്തെ കുറ്റിക്കാട്ടിൽ

കാസർഗോഡ് കാണാതായ യുവാവിന്റെ മൃതദേഹം പുഴക്കടവിന് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തി. കളനാട് ചിറമ്മൽ സ്വദേശി രഞ്ജിത്തിന്റെ മൃതദേഹമാണ് ചിറമ്മൽ പാലത്തിന് സമീപം കണ്ടത്. ഈ മാസം 11 മുതൽ രഞ്ജിത്തിനെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തി വരികയായിരുന്നു. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Also Read; കളമശ്ശേരി സ്ഫോടനക്കേസ്; പ്രതി ഡൊമിനിക്ക് മാർട്ടിൻ വീണ്ടും റിമാൻഡിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News