ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം ശുചിമുറിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ

ആലപ്പുഴ ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാരുന്നു മൃതദേഹം.
കുഞ്ഞിന്റെ മാതാവ് ആശയും, സുഹൃത്ത് രതീഷും ചേർന്നാണ് കൊലപാതകം നടത്തിയത്. രതീഷിന്റെ വീട്ടിലെത്തിയാണ് ഇരുവരും ചേർന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. മൃതദേഹം ആദ്യം വീട്ടുവളപ്പിൽ കുഴിച്ചിട്ടു. കുഞ്ഞിനെ കാണാതായ വിവരം പുറത്തായതോടെ കുഴിയിൽ നിന്ന് തിരിച്ചെടുത്ത് ശുചിമുറിയിൽ ഒളിപ്പിക്കുകയായിരുന്നു. മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കം.

Also Read; കുഞ്ഞ് ജീവനോടെയില്ല ; ചേർത്തലയിലെ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് പൊലീസ്

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 26ന് ആണ് ആശ ആൺകുഞ്ഞിന് ജന്മം നൽകിയത്. രണ്ടുദിവസത്തിനുശേഷം ആശുപത്രി വിട്ടു. കുട്ടി ജനിച്ച വിവരം ആശുപത്രി അധികൃതർ പഞ്ചായത്തിന് കൈമാറിയിരുന്നു .ഇതേ തുടർന്ന് പഞ്ചായത്തിൽ നിന്ന് നവജാത ശിശു പരിപാലനത്തിന്റെ ഭാഗമായുള്ള അന്വേഷണം വന്നപ്പോൾ വളർത്താൻ സാമ്പത്തിക ശേഷി ഇല്ലത്തതിനാൽ കുഞ്ഞിനെ തൃപ്പുണിത്തറ സ്വദേശികൾക്ക് കൈമാറി എന്നാണ് ആശ പറഞ്ഞത്. ഇതോടെ ആശാപ്രവർത്തക വാർഡ് മെമ്പർ ഷിൽജയെ വിവരം അറിയിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത് ..

ഷിൽജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് നടത്തിയ അന്വേഷണത്തിൽ ആശയയെയും ആൺ സുഹൃത്ത് രതീഷിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .ആദ്യം തൃപ്പുണിത്തറയിൽ കുട്ടിയെ നൽകിയെന്ന് പറഞ്ഞ ഇവർ പിന്നീട് കുട്ടിമരിച്ചു എന്ന് പോലീസിനോട് സമ്മതിച്ചു.തുടർ ചോദ്യം ചെയ്യലിൽ ആശയുമായി ചേർന്ന് രതീഷ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെട്ടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Also Read; കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ യുവാവിൻ്റെ ക്രൂര മർദ്ദനം; സംഭവം തിരുവനന്തപുരം ആര്യനാട്

പൊലീസ് സംഘം രതീഷിന്റെ വീടിന്റെ പരിസരത്തും പൊന്തകാട്ടിലും ഒക്കെയായി നടത്തിയ പരിശോധനയിൽ ആദ്യം കുഞ്ഞിനെ പൊതിഞ്ഞു കൊണ്ടുവന്ന വസ്ത്രം കണ്ടെത്തി. പിന്നാലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹവും ഇവർ കണ്ടെത്തുകയായിരുന്നു.
മൃതദേഹം ആദ്യം ഒളിപ്പിച്ചത് പൊന്തക്കാട്ടിലോ സെപ്റ്റിക് ടാങ്കിലോ ആണെന്ന സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി
ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Dead body found of a newborn baby missing from Cherthala, Alappuzha

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News