തൃശൂരിൽ പാലത്തിൽനിന്നും പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

തൃശൂർ മുറ്റിച്ചൂർ പാലത്തിൽനിന്നും പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ചെമ്മാപ്പിള്ളി തച്ചപ്പിള്ളി പ്രഭാകരന്റെ മകൻ 29 വയസുള്ള പ്രഭുലാലിൻ്റെ മൃതദേഹമാണ് ഇന്നു രാവിലെ മണലൂർ പാലാഴിയിൽ പുഴയരികിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 12.30- ഓടെയാണ് ഇയാൾ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്.

Also Read; ഏത് മേഖലയിലാണെങ്കിലും ഇത്തരം ആരോപണം അഭിമാനക്ഷതം ഉണ്ടാക്കുന്നതാണെന്ന് രഞ്ജി പണിക്കര്‍

ശബ്ദംകേട്ട് പുഴയിൽ മത്സ്യം പിടിച്ചിരുന്ന തൊഴിലാളികൾ സമീപത്തേക്ക് എത്തുമ്പോഴേക്കും യുവാവ് പുഴയിലേക്ക് താഴ്ന്നു പോയിരുന്നു. സംഭവമറിഞ്ഞ് രാത്രി തന്നെ വലപ്പാട് നിന്നും അഗ്നി സുരക്ഷ സേനാംഗങ്ങൾ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ മുതൽ സന്ധ്യ വരെയും പുഴയിൽ തിരച്ചിൽ നടത്തിയിട്ടും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Also Read; ‘എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം’; ഗീതു മോഹന്‍ദാസിന് പിന്നാലെ ഓര്‍മപ്പെടുത്തലുമായി മഞ്ജുവാര്യരും

ഇതിനിടെയാണ് ഞായറാഴ്ച രാവിലെ മണലൂർ പാലാഴിയിൽ പുഴയുടെ കരയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ച പ്രഭുലാൽ ബാർബർ തൊഴിലാളിയാണ്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News