ഭാരതപ്പുഴയിൽ വീണ്ടും പോത്തിൻ്റെ ജഡം കണ്ടെത്തി. വെള്ളിയാങ്കല്ല് കുടിവെള്ള സംഭരണിക്ക് സമീപമാണ് കണ്ടെത്തിയത്. ജീർണ്ണിച്ച് അഴുകിയ നിലയിലായിരുന്നു പോത്തിന്റെ ജഡം. കഴിഞ്ഞ ദിവസം ആറോളം പോത്തുകളുടെ ജഢങ്ങളാണ് അഴുകിയ നിലയിൽ കണ്ടെത്തിയിരുന്നത്.
ലക്ഷക്കണക്കിന് ആളുകൾ കുടിവെള്ളത്തിനായി ആശ്രക്കുന്ന ഭാരതപ്പുഴയിലെ കുടിവെള്ള സംഭരണികൾക്ക് സമീപമാണ് കന്നുകാലികളെ ചത്ത് അഴുകിയ നിലയിൽ കണ്ടെത്തിയത്. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുള്ള ഭാഗത്താണ് കന്നുകാലികളുടെ ജഡം ഒഴുകിയെത്തിയത്.വിവിധ ഭാഗങ്ങളിലായി ആറോളം ജഡങ്ങളാണ് അഴുകിയ നിലയിൽ കഴിഞ്ഞ ദിവസം നാട്ടുകാർ കണ്ടെത്തിയത്.
അഴുകിയ ജഡങ്ങൾ പലതും വെള്ളിയാങ്കല്ല് കുടിവെള്ള പമ്പിങ്ങ് കിണറുകൾക്ക് സമീപത്ത് നിന്നാണ് കണ്ടെടുക്കുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. നൂറ് കണക്കിന് കന്നുകാലികളെയാണ് പട്ടാമ്പി പാലം മുതൽ വെള്ളിയാങ്കല്ല് വരെയുള്ള പുഴയുടെ തുരുത്തുകളിൽ മേയാൻ വിടുന്നത്. ഇവയിൽ പലതും ചത്ത് വീഴുന്നതും ജീർണ്ണിക്കുന്നതുമെല്ലാം ജല സംഭരണിയിലാണ്.
Also Read; വിദേശ എംബിബിഎസ് ; ഇന്റേൺഷിപ് ഒരു വർഷം മതിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷന്റെ പുതിയ നിർദേശം
കന്നുകാലികളുടെ ജഡങ്ങൾ വ്യാപകമായി കണ്ടെത്തിയതിനെ തുടർന്ന് തടയണയിൽ നിന്നുള്ള കുടിവെള്ള പമ്പിങ്ങ് നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം വിഷയത്തിൽ ഇടപെട്ടിരുന്നു. അടിയന്തരമായി വെള്ളം പരിശോധിക്കാനും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി എം ബി രാജേഷിൻ്റെ ഓഫീസ് ഷൊർണൂർ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here