എറണാകുളം വേങ്ങൂരിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയുടെ ജഡം; ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റതെന്ന് നിഗമനം

എറണാകുളം വേങ്ങൂരിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. ആനയുടെ ജഡത്തിന് ഒന്നിൽ കൂടുതൽ ദിവസത്തെ പഴക്കമുണ്ട്.

Also Read; നവദമ്പതികളുടെ ഫോട്ടോഷൂട്ട് റെയില്‍വേ പാളത്തില്‍, അപ്രതീക്ഷിതമായി ട്രെയിന്‍, ഇരുവരും 90 അടി താഴ്ചയിലേക്ക്; വീഡിയോ

പെരുമ്പാവൂർ വേങ്ങൂർ സ്വദേശിയുടെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ആനയുടെ ജഡം കിടക്കുന്നതിന് സമീപത്തെ പ്ലാവിൽ നിന്ന് ചക്കയിടാൻ ശ്രമിക്കുന്നതിനിടെ ഇലക്ട്രിക്കൽ ലൈൻ പൊട്ടി ദേഹത്ത് വീണ് ഷോക്കേറ്റതാകാം മരണ കാരണം എന്നാണ് നിഗമനം.

Also Read; “ഖരമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുമെന്ന റെയിൽവേയുടെ വാദം ശരിയല്ല; മാലിന്യം എങ്ങനെ സംസ്കരിക്കുന്നുവെന്ന് നഗരസഭയെ ബോധ്യപ്പെടുത്തണം”: മേയർ ആര്യ രാജേന്ദ്രൻ

ദുർഗന്ധം ഉയർന്ന സാഹചര്യത്തിൽ പ്രദേശവാസികളും വീട്ടുകാരും നടത്തിയ പരിശോധനയിലാണ് പിടിയാനയുടെ ജഡം കണ്ടെത്തുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News