തൃശൂരില്‍ റബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടി; വെടിവെച്ച് കൊന്നതെന്ന് സംശയം

തൃശൂരില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടി. ചേലക്കരയിലാണ് സംഭവം നടന്നത്. റബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ആനയെ വെടിവെച്ച് കൊന്നതെന്നാണ് സൂചന.

Also Read- ‘അച്ഛൻ വിറ്റാമിൻ ഗുളികയാണെന്ന് പറഞ്ഞാണ് തന്നത്’; നാലു പേർ വിഷം കഴിച്ച സംഭവത്തിൽ മകന്റെ നിർണായക മൊഴി

മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനയുടെ ഒരു കൊമ്പ് കാണാത്തത് ദുരൂഹത കൂട്ടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.

Also read- മസാല ദോശയ്‌ക്കൊപ്പം സാമ്പാര്‍ നല്‍കിയില്ല; ഹോട്ടലിന് 3,500 രൂപ പിഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News