നടൻ മേഘനാദന്‍റെ മൃതദേഹം സംസ്ക്കരിച്ചു

meghanathan

അന്തരിച്ച പ്രമുഖ ചലച്ചിത്രതാരം മേഘനാദന്‍റെ മൃതദേഹം സംസ്ക്കരിച്ചു. വാടനാംകുറിശ്ശിയിലെ വീട്ടു വളപ്പില്‍ അച്ഛൻ ബാലൻ കെ.നായരേയും അനുജനേയും സംസ്ക്കരിച്ചിടത്തിന് സമീപത്ത് തന്നെയാണ് മേഘനാദനും അന്ത്യവിശ്രമം ഒരുക്കിയത്. വൈകീട്ട് മൂന്നരയോടെയാണ് സംസ്ക്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായത്. 

അഭ്രപാളിയില്‍ വില്ലനായിട്ടാണ് തിളങ്ങിയതെങ്കില്‍ ജീവിതത്തില്‍ നാട്ടുകാരുടെ പ്രിയപ്പെട്ട ഉണ്ണിയായിരുന്നു മേഘനാദൻ. തങ്ങളുടെ പ്രിയപ്പെട്ട ഉണ്ണിയെ കാണാൻ ആ നാട് മുഴുവൻ വാടനാംകുറിശ്ശിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.

ALSO READ; സിനിമാ പെരുമാറ്റചട്ടം വേണം; ഹൈക്കോടതിയെ സമീപിച്ച് ഡബ്ല്യൂസിസി

ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മേഘനാദന്‍റെ അന്ത്യം. രാവിലെ എട്ടു മണിയോടെയാണ്  വാടനാംകുറിശ്ശിയിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. വൈകീട്ട് മൂന്നുവരെ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിന്‍റെ നാനതുറയിലുള്ളവര്‍ അന്ത്യമോപചാരം അര്‍പ്പിക്കാനെത്തി. 

മുൻ സാംസ്ക്കാരിക വകുപ്പ് മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന എ.കെ.ബാലൻ, സി.പി.ഐ.എം ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, എം.എല്‍.എമാരായ അഡ്വ. പ്രേം കുമാര്‍, പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹസിൻ, ചലച്ചിത്ര താരങ്ങളായ സിജു വില്‍സൺ, കോട്ടയം നസീര്‍, അബു സലീം, സ്ഫടികം ജോര്‍ജ് എന്നിവര്‍ മേഘനാദനെ അവസാനമായി കാണാനെത്തി. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News