നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറി

നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് ഇന്ന് പുലർച്ചെ നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്.

also read; ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള മനുഷ്യസ്നേഹി ;ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് മോഹൻലാൽ

ഒറ്റനോട്ടത്തിൽ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാൽ പ്രദേശവാസികൾ ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ മൃതദേഹം കടിച്ചെടുത്ത് വഴിയിൽ കൊണ്ടുപോയി ഇടുകയായിരുന്നു. ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പ്രദേശവാസികൾ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

also read; 18 മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്; രക്ഷകനായി തീർത്ഥാടകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News