രണ്ട് ദിവസം മുൻപ് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

തൃശൂർ പുത്തൻപീടികയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പുത്തൻപീടിക വടക്കുംമുറി പുളിപ്പറമ്പിൽ ഷൺമുഖന്റെ ഭാര്യ 71 വയസ്സുള്ള ഓമനയുടെ മൃതദേഹമാണ് വീടിന് ഒരു കിലോമീറ്ററോളം അകലെ നിന്നും കണ്ടെത്തിയത്.

Also read:വയനാട് താത്ക്കാലിക പുരധിവാസം; അതിവേഗം അതിജീവനം വീടുകളിലേക്ക് സമഗ്ര കിറ്റുകള്‍ എത്തിച്ച് സർക്കാർ

പെരിങ്ങോട്ടുകര തിരുവാണിക്കാവ് ക്ഷേത്രത്തിന് പുറകിലുള്ള മാത്തുത്തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. താന്ന്യം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ചുമ്മാർ റോഡിന് സമീപമാണ് ഇവർ താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് ഇവരെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ അന്തിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News