രജീഷിനും അനന്തുവിനും നാടിന്റെ അന്ത്യാഞ്ജലി; മൃതദേഹങ്ങൾ സംസ്കരിച്ചു

ഇന്നലെ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഡിവൈഎഫ്ഐ നേതാക്കളായ രജീഷിന്റെയും അനന്തുവിന്റെയും മതദേഹം പൊതുദർശനത്തിനുശേഷം സംസ്കരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിയുമായിരുന്നു രജീഷ്.

Also read:അമീബിക് മസ്തിഷ്ക ജ്വരം; ജർമനിയിൽ നിന്ന് എത്തിച്ച മരുന്ന് ഏറ്റുവാങ്ങി മന്ത്രി വീണാ ജോർജ്

ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തുവിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് 2 മണിയോടുകൂടിയാണ് വളവനാട് എൽസി ഓഫീസിലെത്തിയത്. പിന്നീട് ജില്ലാ സെക്രട്ടറി ആർ നാസർ അടക്കമുള്ള സിപിഎമ്മിന്റെ നേതാക്കളും പ്രവർത്തകരും ചേർന്ന് രക്തപതാക പുതപ്പിച്ചു. ഡിവൈഎഫ്ഐ നേതാക്കളായ വി കെ സനോജ്, ജയ്ക്ക് സി തോമസ്, എം ഷാജർ, ആർ രാഹുല്, ജെയിംസ് സാമുവൽ തുടങ്ങി നിരവധി നേതാക്കൾ പൊതുദർശനത്തിൽ പങ്കെടുത്തു.

തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ ഭൗതികശരീരം പാർട്ടി ഓഫീസിൽ എത്തിച്ചപ്പോൾ അടക്കാൻ കഴിയാത്ത വേദന ഉള്ളിലൊതുക്കി നിറകണ്ണുകളോടെയാണ് പ്രിയ സഖാവിന് അവസാനമായി ഒരു നോക്ക് കാണാൻ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ പാർട്ടി ഓഫീസിൽ എത്തിയത്. വൈകിട്ട് നാലിന് വീട്ടുവളപ്പിൽ ആണ് സംസ്കാര ചടങ്ങുകൾ നടന്നു. എൽ സി ഓഫീസിലെ പൊതുദർശനത്തിനു ശേഷം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പൊതുദർശനം നടന്നു.

Also read:ദില്ലിയില്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് കലവൂരിന് സമീപം മാരൻകുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇരുവരും മരണപ്പെട്ടത്. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്. കൂടാതെ സിപിഎം നേതാക്കളായ.ആറ് നാസർ ഡോക്ടർ തോമസ് ഐസക് സിഎസ് സുജാത, പി.പി.ചിത്തരഞ്ജൻ എച്ച് സലാം മാവേലിക്കര എംഎൽഎ അരുൺകുമാർ, ജി സുധാകരൻ തുടങ്ങി സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News