തിരുവല്ലയില്‍ പുഴയോരത്ത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം

തിരുവല്ല പുളിക്കീഴ് ജംഗ്ഷനില്‍ ആറ് മാസം പ്രായം തോന്നുന്ന പെണ്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുഴയോരത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം നടന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

also read- സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന ടൊവിനോയുടെ പരാതി; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

പുഴയോരത്തോട് ചേര്‍ന്ന ചതുപ്പുനിലത്താണ് ജഡം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തില്‍ ഡയപ്പര്‍ ധരിപ്പിച്ചിരുന്നു. സ്ഥലത്തു നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അടുത്തുള്ള വ്യാപാരി ചെന്നുനോക്കിയപ്പോഴാണ് ജഡം കണ്ടെത്തിയത്.

also read- വൈകല്യം മറികടന്ന് പിച്ചവെച്ച കുഞ്ഞു ഹര്‍ഷനെ കാണാന്‍ മന്ത്രി ആര്‍ ബിന്ദുവെത്തി

മൃതദേഹത്തിന്റെ സമീപത്തുനിന്ന് ഒരു ചാക്ക് കണ്ടെത്തിയിട്ടുണ്ട്. മൃതശരീരം സ്ഥലത്ത് എങ്ങനെയെത്തിയെന്നതടക്കമുള്ള പരിശോധനയിലാണ് പൊലീസ്. സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News