തമിഴ്‌നാട്ടിലെ പാട്ടവയൽ പുഴയിൽ അകപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്‌നാട്ടിലെ പാട്ടവയൽ പുഴയിൽ അകപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ബിദർക്കാട്‌ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്‌ ടു വിദ്യാർത്ഥി ‌കവിയരസൻ(17) ആണ്‌ മരിച്ചത്‌‌.മൃതദേഹം വയനാട്ടിലെ തുർക്കി ജീവൻ രക്ഷാ സമിതി അംഗങ്ങളെത്തിയാണ്‌ കണ്ടെത്തിയത്‌.

Also read:‘നിപ വൈറസ്: ഇന്ന് പരിശോധിച്ച ഒൻപത് സാംപിളുകളും നെഗറ്റീവ്’; മന്ത്രി വീണാ ജോർജ്

തമിഴ്‌നാട്‌ ഫയർ ഫോഴ്സും എൻ ഡി ആർ എഫും നേരത്തേ തിരച്ചിൽ അവസാനിപ്പിച്ചതോടെ മൂന്ന് ദിവസങ്ങൾക്ക്‌ ശേഷം കുടുംബം ഇവരുടെ സേവനം ആവശ്യപ്പെട്ട്‌ ബന്ധപ്പെടുകയായിരുന്നു.കവിയരസനും സുഹൃത്ത്‌ ഗുണശേഖരനുമാണ്‌ അപകടത്തിൽപ്പെട്ടത്‌.ശനിയാഴ്ച ഗുണശേഖരന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News