വീട്ടില്‍ അഴുകിയ ഗന്ധം, കട്ടിലിനടിയില്‍ യുവതിയുടെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം; ഭര്‍ത്താവ് ഒളിവില്‍

ഇടുക്കി കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മയെ (അനുമോള്‍ ) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം. അതേസമയം വത്സമ്മയുടെ ഭര്‍ത്താവ് ബിജേഷിനെ കാണാനില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അഴുകിയ ഗന്ധം പിന്തുടര്‍ന്ന് പോയപ്പോള്‍ കട്ടിലിനടിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിച്ച അനുമോള്‍ക്ക് 27 വയസായിരുന്നു പ്രായം. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

മൂന്ന് ദിവസം മുന്‍പ് അനുമോളെ കാണാനില്ലെന്ന് ബിനീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അനുമോള്‍ക്കായി അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് ബന്ധുക്കള്‍ വീട് തുറന്നു നോക്കിയപ്പോള്‍ ആണ് മൃതദേഹം കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News