ഏഴംകുളം ദേവീ ക്ഷേത്ര പരിസരത്തുള്ള കുളത്തിൽ സ്ത്രീയുടെ മൃതദേഹം

ഏഴംകുളം ദേവീ ക്ഷേത്ര പരിസരത്തുള്ള കുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.ഏകദേശം നാല്പത് വയസിനടുത്തു പ്രായം തോന്നിക്കുന്ന സ്ത്രീ ആണ് മരിച്ചത്. ആളെ തിരിച്ച് അറിഞ്ഞിട്ടില്ല. അടൂർ അഗ്നി രക്ഷ സേന സ്ഥലത്തേഗി മൃതദേഹം പുറത്തെടുത്തു.ക്ഷേത്രത്തിനു സമീപമുള്ള കുളത്തിൽ സ്ത്രീ വീണു കിടക്കുന്നതായി അടൂർ പൊലീസ് ആണ്അടൂർ അഗ്നി രക്ഷ നിലയതിൽ അറിയിച്ചത്.

Also Read: വിവാഹദിനത്തെ കൊലപാതകം; പ്രതികളെത്തിയത് മദ്യപിച്ച ശേഷം; ഗൂഢാലോചന നടന്നത് ബാറില്‍വെച്ച്

വിവരം ലഭിച്ചത്. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേഷ് ജീ വി എന്നിവരുടെ നേതൃത്വത്തിൽ അടൂർ നിന്നും ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ് കൃഷ്ണകുമാർ കുളത്തിൽ ഇറങ്ങി മൃതദേഹം പുറത്തെടു. ഇന്ന് ഉച്ചയിടെയാണ് വിവരം അടൂർ ഫയർ ഫോഴ്സിൽ ലഭിക്കുന്നത്.അടൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration