ഭാര്യയ്ക്കൊപ്പം ചാലിയാർ പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡില്‍ പുളിയഞ്ചേരി ക്വാര്‍ട്ടേഴ്‌സില്‍ കാരിമണ്ണില്‍ തട്ടാപുറത്ത് ജിതിന്റെ (31) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് മൃതദേഹം കണ്ടെത്തുന്നത്.
Also Read:ചമ്പക്കുളം മൂലം വള്ളം കളിക്കിടെ സ്ത്രീകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞു
ഫറോക്ക് പുതിയ പാലത്തില്‍ നിന്നാണ് ജിതിനും ഭാര്യ വർഷയും പുഴയിൽ ചാടിയത്. എന്നാൽ ഉടൻ തന്നെ വർഷയെ രക്ഷപ്പെടുത്താൻ സാധിച്ചു.സംഭവസമയം അതുവഴി വന്ന ചരക്കു ലോറി ഡ്രൈവറാണ് വര്‍ഷക്ക് രക്ഷകനായത്.രാമനാട്ടുകര ഭാഗത്തു നിന്നു നഗരത്തിലേക്കു പോകുന്ന വഴിയിലാണ് ലോറി ഡ്രൈവര്‍ ദമ്പതികള്‍ പുഴയില്‍ ചാടുന്നതു കണ്ടത്. ലോറി പാലത്തില്‍ നിര്‍ത്തിയ ഡ്രൈവര്‍ വാഹനത്തില്‍ ഉപയോഗിക്കാതെ കിടന്ന കയര്‍ ഉടന്‍ എറിഞ്ഞു നല്‍കി. വര്‍ഷയ്ക്ക് ഇതില്‍ പിടിക്കാനായെങ്കിലും ഭര്‍ത്താവ് ജിതിനു പിടികിട്ടിയില്ല. തുടർന്ന് ജിതിനായി വിവിധ രക്ഷാസേനകളുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Also Read:തലസ്ഥാനം മാറ്റാൻ ഗൂഢാലോചന നടത്തുന്നത് കോൺഗ്രസും ബിജെപിയും തമ്മിൽ: മന്ത്രി വി ശിവൻകുട്ടി
കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം . മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ഷ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ജിതിന്റെ മൃതദേഹം കോഴിക്കോട് .മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഫയർ ഫോഴ്സ്, പൊലീസ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് ഇരുവർക്കുമായി തിരച്ചിൽ നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here