കളമശേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥിഭാഗങ്ങള്‍ കണ്ടെത്തി

എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥിഭാഗങ്ങള്‍ കണ്ടെത്തി. കാളംകുളം റോഡിലാണ് സംഭവം. തലയോട്ടി അടക്കമുളള അസ്ഥിഭാഗങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ വിഴിഞ്ഞം പയറ്റുവിള സ്വദേശിയുടെ അസ്ഥിഭാഗങ്ങളാണെന്ന സംശയത്തിലാണ് പൊലീസ്.

also read- തൃക്കാക്കര നഗരസഭ പണക്കിഴി വിവാദം; നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ വിജിലന്‍സ് കേസ്

മരത്തില്‍ നിന്ന് മൃതദേഹം അഴുകി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. അസ്ഥി കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഒരു ബാഗും പൊലീസിന് കിട്ടിയിട്ടുണ്ട്. പയറ്റുവിളയിലെ ഒരു കടയുടെ പേരുളള കുറിപ്പും വസ്ത്രങ്ങളും മൊബൈല്‍ ചാര്‍ജറുമാണ് ബാഗിലുണ്ടായിരുന്നത്.

also read- ‘അനിയന്‍ ജെയ്ക് പറഞ്ഞു’; സഹായിക്കാനുള്ള മനസാണ് ഏറ്റവും വലിയ സ്വത്തെന്ന് ഓര്‍മിപ്പാക്കനുള്ള ‘ചോരക്കഥ’; വൈറലായി കുറിപ്പ്

രാവിലെ മരം മുറിക്കാനെത്തിയവര്‍ അസ്ഥി കണ്ടതിനെ തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്ഥികള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനക്കയക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News