ജീവിത പങ്കാളി കൊലപ്പെടുത്തിയ അവതാരകയുടെ ശരീരാവശിഷ്ടം അഞ്ച് വര്‍ഷത്തിന് ശേഷം കണ്ടെത്തി

ജീവിത പങ്കാളി മധു സാഹുവും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയ വാര്‍ത്താ അവതാരക സല്‍മ സുല്‍ത്താനയുടെ ശരീരാവശിഷ്ടം അഞ്ച് വര്‍ഷത്തിന് ശേഷം കണ്ടെത്തി. ഛത്തീസ്ഗഡിലെ കൊബ്ര സിറ്റിയിലെ ദേശീയ ഹൈവേയില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പരിശോധന പതിനൊന്ന് മണിക്കൂര്‍ നീണ്ടുനിന്നു.

also read- ‘തുവ്വൂര്‍ കൊലക്കേസിലെ പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; പച്ചക്കള്ളം പ്രചരിപ്പിക്കുന്ന സതീശന്‍ മാപ്പ് പറയണം’: എ എ റഹീം എംപി

ഛത്തീസ്ഗഢിലെ പ്രാദേശിക ചാനലില്‍ വാര്‍ത്താ അവതാരകയായിരുന്നു സല്‍മ സുല്‍ത്താന. 2018 ഒക്ടോബറില്‍ ജിം ഇന്‍സ്ട്രക്റായ ജീവിത പങ്കാളി മധു സാഹുവും രണ്ട് സഹായികളും ചേര്‍ന്നാണ് സല്‍മയെ കൊന്ന് കുഴിച്ചിട്ടത്. ദേശീയ ഹൈവേയില്‍ നടത്തിയ പരിശോധനയില്‍ എട്ട് മീറ്റര്‍ താഴ്ചയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാലുകള്‍ കൂട്ടിക്കെട്ടി ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തില്‍ നിന്ന് ഡിഎന്‍എ സാംപിള്‍ ശേഖരിച്ചതായും അമ്മയുടെയും സഹോദരങ്ങളുടെയും സാംപിള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്നും കൊബ്ര ജില്ല പൊലീസ് സൂപ്രണ്ട് ഉദയ് കിരണ്‍ വ്യക്തമാക്കി.

also read- ഷാജന്‍ സ്കറിയയ്ക്ക് നിയമത്തോട് ബഹുമാനമില്ല: വിമര്‍ശനവുമായി കേരള ഹൈക്കോടതി

മൃതദേഹം അടക്കം ചെയ്ത കൃത്യസ്ഥലം കണ്ടെത്താനും ദേശീയ ഹൈവേയിലെ കുഴിയെടുക്കുന്നതിലെ നഷ്ടം കുറയ്ക്കാനുമായി എന്‍ഐടി റായ്പൂര്‍ നല്‍കിയ സാറ്റലൈറ്റ് ഇമേജും ഗ്രൗണ്ട് പെനട്രേഷന്‍ റഡാര്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചതായി പൊലീസ് അറിയിച്ചു. ഗൂഗിള്‍ എര്‍ത്ത് സൗകര്യം ഉപയോഗിച്ചതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News