കൊല്ലത്ത് മൃതദേഹം മാറ്റിനൽകിയതായി പരാതി

കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറ്റിനൽകിയതായി പരാതി. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി വാമദേവ(68)ന്റെ മൃതദേഹമാണ് മാറ്റിനൽകിയത്.

ALSO READ: ‘എക്‌സൈസ് പരിശോധനകളെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടി’: മന്ത്രി എം.ബി രാജേഷ്

വാമദേവന്റെ മൃതദേഹത്തിനു പകരം മറ്റൊരു മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. വീട്ടിലെത്തിച്ച് സംസ്കാര ശുശ്രൂഷയ്ക്കായി മൃതദേഹം പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയത് അറിഞ്ഞത്. എന്നാൽ ബന്ധുക്കളെ കാട്ടിയ ശേഷമാണ് മൃതദേഹം കൈമാറിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ധനുജ പറഞ്ഞു. സംഭവത്തിൽ മോർച്ചറി ജീവനക്കാരിൽ നിന്ന് കൂടുതൽ വിശദീകരണം തേടുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ALSO READ: മലയാള സിനിമയില്‍ നിന്ന് ഒന്നര വര്‍ഷത്തെ ഇടവേള, അത് മനഃപൂര്‍വമായിരുന്നുവെന്ന് ജയറാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News