തൃശൂർ തളിക്കുളത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു

തൃശൂർ തളിക്കുളത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു. ഇന്നു രാവിലെ ഏഴ് മണിയോടെയാണ് വലപ്പാട് ബീച്ചിൽ അറപ്പത്തോടിന് സമീപം മൃതദേഹം കണ്ടെത്തിയത്. നീലഗിരി സ്വദേശി 21 വയസ്സുള്ള അമൻകുമാർ ആണ് മരിച്ചത്.

Also Read: വിവാഹം മുടങ്ങിയെന്നാരോപിച്ച് വൃദ്ധനെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി; കോട്ടക്കലിൽ പിതാവും മകനും ബന്ധുവും അറസ്റ്റിൽ

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയ അമൻകുമാറിനെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. അഴീക്കോട് കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Also Read: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം; അസമിൽ ദുരിതത്തിലായത് 26 ലക്ഷത്തോളം ജനങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News