ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജിലെ കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി

തിരുവനന്തപുരം ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജിലെ കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാന്റീന്‍ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി, സാമ്പിളുകള്‍ ശേഖരിച്ചു.

ALSO READ:കോഴിക്കോട് ജില്ലാ കോൺഗ്രസിലെ വിഭാഗീയത: ഒരു പക്ഷത്തിന് ഡി സി സി പ്രസിഡന്‍റ് കെ പ്രവീൺ കുമാറിന്‍റെ പിന്തുണ

ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്‍ പിഴ ഈടാക്കി താത്കാലികമായി കാന്റീന്‍ അടപ്പിച്ചു. കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിന് ശേഷം മാത്രമേ കാന്റീന്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

ALSO READ:തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ കരടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News