റോഡിലെ കുഴി അനുഗ്രഹമായി; ഹരിയാനയിൽ മരിച്ചെന്ന് വിധിയെഴുതിയ ആൾക്ക് പുതുജീവൻ

ഇന്ത്യയിൽ ഏറെ പരിഹസിക്കപ്പെട്ട റോഡിലെ കുഴികളിൽ വീണ് നിരവധി ആളുകൾക്ക് ജീവൻ നഷ്ട്ടമാവുകയും പരുക്കുകൾ പറ്റുകയും ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ റോഡിലെ കുഴി കാരണം മരിച്ചു എന്ന് ഡോക്ടർമാർ പറഞ്ഞ 80 വയസ് പ്രായമുള്ള ഒരു മനുഷ്യന് ജീവൻ തിരിച്ചുകിട്ടിയിരിക്കുന്നത്. ഹരിയാനയിൽ വ്യാഴാച്ചയാണ് സംഭവം.

Also read:കേന്ദ്ര അവഗണന: പ്രതിക്ഷവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

മരിച്ചതായി ഡോക്ടർമാർ പറഞ്ഞ ദർശൻ സിംഗ് ബ്രാറിന്റെ മൃതദേഹം പട്യാലയിലെ ആശുപത്രിയിൽ നിന്ന് കർണലിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. വീട്ടില്‍ ചിതയൊരുക്കുകയും സംസ്‌കാരചടങ്ങിനായി ബന്ധുക്കളും മറ്റും എത്തുകയും ചെയ്തിരുന്നു. വീട്ടിലേക്ക് പോകുന്നതിനിടെ ആംബുലന്‍സ് റോഡിലെ ഗട്ടര്‍ വീണു. ഇതോടെയാണ് കാര്യങ്ങൾ മാറി മറിയുന്നത്.

Also read:സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; മോദി വരുന്നതിനാല്‍ സമയം മാറ്റി നടത്തുന്നത് 48 വിവാഹങ്ങള്‍

ആംബുലൻസിൽ ഉണ്ടായിരുന്ന കൊച്ചുമകന്റെ ശ്രദ്ധയിൽ മുത്തച്ഛൻ കൈയും കാലുകളും ചലിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ കൊച്ചുമകൻ ആംബുലൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ദർശൻ സിംഗിന് ജീവൻ ഉണ്ടെന്ന് ഡോക്ടർമാർ അറിയിക്കുകയും ഉടൻ തന്നെ ചികിത്സ നല്കുകയും ചെയ്യുകയായിരുന്നു. നിലവിൽ ഇയാള്‍ ഇപ്പോള്‍ കര്‍ണാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News