‘സർക്കാർ നഴ്‌സറി സ്‌കൂളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ പാക്കറ്റിൽ ചത്ത പാമ്പ്’, സംഭവം മഹാരാഷ്ട്രയിൽ

സർക്കാർ നഴ്‌സറി സ്‌കൂളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ പാക്കറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഒരു അംഗൻവാടിയിലാണ് സംഭവം. തിങ്കളാഴ്ച (ജൂലൈ 1) ഒരു കുട്ടിയുടെ രക്ഷിതാക്കളാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് പ്രമുഖ ദേശീയ ,മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.

ALSO READ: ‘കാവിക്ക് പൂട്ടിട്ട് അയോധ്യ, പൂജാരിമാർക്ക് ഇനി മഞ്ഞ നിറത്തിലുള്ള വസ്ത്രം’, ഫോണിനും വിലക്കേർപ്പെടുത്തി

ആറ് മാസം മുതൽ മൂന്ന് വയസുവരെ പ്രായമുള്ള കുട്ടികൾക്കും, ഗർഭിണികൾക്കും സർക്കാർ നൽകുന്ന പോഷകാഹാരത്തിന്റെ മിക്‌സ് പാക്കറ്റിലാണ് ചത്ത പാമ്പിനെ ലഭിച്ചതായി വിവരം ലഭിക്കുന്നത്. അംഗൻവാടി വർക്കേഴ്‌സ് നൽകിയതാണ് ഈ പോഷകാഹരം അടങ്ങിയ പാക്കറ്റ് എന്നും, അതിലാണ് ചത്ത പാമ്പിനെ കിട്ടിയതെന്നും ഒരു കുട്ടിയുടെ രക്ഷിതാക്കൾ വെളിപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിയിട്ടുണ്ട്.

ALSO READ: ‘മയക്കുമരുന്ന് കലർന്ന പാനീയം നൽകി യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി’, റിയൽ എസ്റ്റേറ്റ് സെയിൽസ്‌മാനും സഹായിയും അറസ്റ്റിൽ: സംഭവം ഹൈദരാബാദിൽ

അതേസമയം, പാമ്പിനെ കണ്ടെത്തിയ ഭക്ഷണത്തിന്റെ പാക്കറ്റ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ലാബിലേക്ക് ടെസ്റ്റിന് അയച്ചതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News