കുഴിമാടത്തിൽ മൃതദേഹമില്ല; അഞ്ചു വയസ്സുകാരിയുടെ മൃതദേഹം അന്വേഷിച്ചുപോയ അച്ഛൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

വാരണാസിയിൽ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം അന്വേഷിച്ചുപോയ അച്ഛൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മൃതദേഹം പുറത്തെടുത്ത്, മൃതദേഹത്തിനടുത്ത് കിടന്നുറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദശാശ്വമേധ് സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ ആഴ്ചയാണ് അസുഖത്തെ തുടർന്ന് മരിച്ചത്. രേവാരി തലാബിലാണ് കുട്ടിയെ അടക്കം ചെയ്തത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം മകളുടെ കുഴിമാടത്തിൽ ചെന്നപ്പോൾ പിതാവിന് എന്തോ സംശയം തോന്നി. തുടര്‍ന്ന് കുഴിമാടം തുറന്നപ്പോള്‍ മൃതദേഹം അതിലുണ്ടായിരുന്നില്ല. 30 വയസ്സുകാരനായ മുഹമ്മദ് റഫീഖിനെ മകളുടെ മൃതദേഹത്തിനരികെ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തിയെന്നും പിതാവ് പറഞ്ഞു.

ALSO READ: ഗവണ്മെന്റ് ഉദ്യോഗസ്ഥയെ കൊന്നത് കവർച്ചയ്ക്ക്; ആഭരണങ്ങളും 5 ലക്ഷം രൂപയും മോഷ്ടിച്ചു

ഒരു വനിതാ ഡോക്ടറുൾപ്പടെ മൂന്ന് ഡോക്ടർമാരുടെ പരിശോധനയിൽ കുട്ടിയുടെ മൃതദേഹത്തിൽ ലൈംഗികാതിക്രമം നടന്നതിന്റെ സൂചനകൾ കണ്ടെത്തി. കുട്ടിയുടെ പിതാവിന്‍റെ പരാതി പ്രകാരം മുഹമ്മദ് റഫീഖ് (30) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിൽ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഡി എൻ എ ടെസ്റ്റ് നടത്താൻ പോലീസ് നിർദേശിച്ചു. പ്രതിയുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയെന്ന് ഡിസിപി അറിയിച്ചു.

ALSO READ: ജീവനക്കാരോട് കയർത്തും അശ്ലീലം പറഞ്ഞും വിമാനം താഴെയിറക്കി; ഒടുവിൽ പിഴ 33 ലക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration