ആലപ്പുഴയിൽ യുവതിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി

ആലപ്പുഴയിൽ കാണാതായ വിജയലക്ഷ്മി എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഉടൻ പുറത്തെത്തിക്കും. ഫോറൻസിക് സംഘം സ്ഥലത്തെത്തി.മൃതദേഹം വിവസ്ത്രമായ നിലയിലായിരുന്നു.

also read: സ്ത്രീയെ കാണാനില്ല; കൊന്നു കുഴിച്ചു മൂടിയതായി സംശയം

അമ്പലപ്പുഴ കരൂരിന് സമീപമുള്ള മത്സ്യത്തൊഴിലാളി യുവാവുമായി ഈ യുവതിക്ക് അടുപ്പമായിരുന്നു. അതിനുശേഷം ഇയാൾ ഈ യുവതിയെ കൊന്ന് കുഴിച്ചുമൂടി എന്നാണ്  പൊലീസ് സംശയിക്കുന്നത്. ഇന്ന് രാവിലെ കരുനാഗപ്പള്ളിയിൽ നിന്നും പൊലീസ് സംഘം എത്തി യുവതിയെ കുഴിച്ചിട്ടു എന്ന് പറയുന്ന പ്രദേശത്ത് മൃതദേഹത്തിനായി തിരച്ചിൽ നടത്തിയത്.

വിജയലക്ഷ്മി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിന് സമീപത്തുള്ളവരാണ് കാണാനില്ലെന്ന് അറിയിച്ചത്.തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇരുവരും ഹാർബറിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു.

News Summary- The body of a missing woman named Vijayalakshmi has been found in Alappuzha. The body will be brought out soon. The forensic team reached the spot.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News