കുമരകത്ത് ബോട്ടില്‍ നിന്നും കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

കുമരകത്ത് ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടില്‍ നിന്നും കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ (തമ്പി 56) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെ ആണ് ഉദയന്‍ കായലില്‍ ചാടിയത്. ഈരാറ്റു പേട്ട ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

also read: എംസി റോഡിൽ ട്രാവലർ തടി ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ഡിസംബര്‍ ഏഴാം തീയതി മുതല്‍ ഉദയനെ കാണതായിരുന്നു. ഇതേ തുടര്‍ന്ന് പട്ടണക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് കുമരകത്തില്‍ നിന്ന് മുഹമ്മയ്ക്ക് പോയ ബോട്ടില്‍ നിന്നുമാണ് ഇയാള്‍ കായലില്‍ ചാടിയത്. ബോട്ടില്‍ കയറുമ്പോള്‍ കൈവശമുണ്ടായിരുന്ന ബാഗിലെ രേഖകളില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

also read: വയനാട് പുനരധിവാസം; തോട്ടം ഏറ്റെടുക്കുന്നതിനെതിരായ ഉടമകളുടെ ഹർജി തള്ളി ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News