റെയില്‍വേസ്റ്റേഷനില്‍ പ്ലാസ്റ്റിക് വീപ്പയില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

ബെംഗളൂരു ബൈയ്യപ്പനഹള്ളി റെയില്‍വേസ്റ്റേഷനില്‍ തിങ്കളാഴ്ച വൈകീട്ട് പ്ലാസ്റ്റിക് വീപ്പയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശിനിയുടേതാണ് മൃതദേഹം. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് 30 വയസ്സിനടുത്തുള്ള യുവതിയുടെ മൃതദേഹം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്. ലഭിച്ച സി.സി. ടി.വി. ദൃശ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ഡിസംബര്‍ ആറിന് മറ്റൊരു യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ബെംഗാര്‍പേട്ട് – ബൈയ്യപ്പനഹള്ളി തീവണ്ടിയിലെ കോച്ചില്‍ ലഭിച്ചിരുന്നു.

ജനുവരി നാലിന് യശ്വന്തപുര റെയില്‍വേ സ്റ്റേഷനിലും പ്ലാസ്റ്റിക് വീപ്പയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News