ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ സ്ത്രീക്ക് അജ്ഞാത മൃതദേഹം അടങ്ങിയ പാഴ്‌സല്‍ ലഭിച്ചു. ഉണ്ടി മണ്ഡലത്തിലെ യെന്‍ഡഗണ്ടി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 1.30 കോടി രൂപ ആവശ്യപ്പെട്ട് കത്തും പാഴ്സലിന് ഒപ്പമുണ്ടായിരുന്നു. നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും കത്തിലുണ്ട്.
നാഗ തുളസി എന്ന സ്ത്രീയ്ക്കാണ് ഈ ദുരനുഭവം. ഇവർ വീട് നിര്‍മിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സമിതി യുവതിക്ക് ടൈല്‍സ് അയയ്ക്കുകയും ചെയ്തു. കൂടുതല്‍ സഹായത്തിനായി അവര്‍ വീണ്ടും ക്ഷത്രിയ സേവാ സമിതിക്ക് അപേക്ഷ നല്‍കി. വൈദ്യുതി ഉപകരണങ്ങള്‍ നല്‍കാമെന്ന് സമിതി ഉറപ്പുനല്‍കുകയും ചെയ്തു. ലൈറ്റുകള്‍, ഫാനുകള്‍, സ്വിച്ചുകള്‍ തുടങ്ങിയ സാധനങ്ങള്‍ നല്‍കുമെന്ന് അപേക്ഷകയ്ക്ക് വാട്ട്സ്ആപ്പില്‍ സന്ദേശം ലഭിച്ചിരുന്നു.
Read Also: കുറ്റിക്കാട്ടിലേക്കെറിഞ്ഞത് 20,000 രൂപ, വൈറലാവാന്‍ നോക്കി അഴിക്കുള്ളിലായി യുട്യൂബര്‍
ഇത് കാത്തിരുന്നപ്പോഴാണ് പാഴ്സല്‍ ലഭിച്ചത്. പാഴ്സല്‍ എത്തിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ക്ഷത്രിയ സേവാ സമിതി പ്രതിനിധികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here