മകളെ കാണ്മാനില്ലെന്ന് അച്ഛന്റെ പരാതി: മാസങ്ങൾക്ക് ശേഷം മകളുടെ മൃതദേഹം കണ്ടെത്തി, ഇപ്പോൾ അച്ഛൻ കാണാമറയത്ത്

crime

ഛത്തീസ്ഗഡിലെ സുർജാപൂരിൽ നിന്നും കാണാതായ 35 കാരിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തി. പത്ത് മാസങ്ങൾക്ക് ശേഷമാണ്
സീമ പാണ്ഡോ എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.യുവതിയുടെ ലിവിങ് ടുഗതർ പങ്കാളിയാണ് കൊലപാതകത്തിന് പിന്നിൽ .

പത്ത് മാസങ്ങൾക്ക് മുൻപ് യുവതിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇവരുടെ മൃതദേഹം വനത്തിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു.പിന്നാലെ യുവതിയുടെ ലിവിങ് ടുഗതർ പങ്കാളിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ALSO READ; 1,20,000 രൂപ ശമ്പളം പോരാ…സർക്കാർ ജോലി തന്നെ വേണം! വിവാഹ വേദിയിൽ വധുവിനായി കാത്തുനിന്ന് വരൻ, ഒടുവിൽ മടക്കം

കൊലപാതകം നടത്തിയത് താനാണെന്നും സീമയെ കണി ശേഷം വനത്തിനുള്ളിൽ കുഴിച്ചിട്ടത് താൻ ആണെന്നും ചന്ദ്രിക പ്രസാദ് രാജ് വാഡ പൊലീസിന് മൊഴി നൽകി. സീമയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നുവെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ചന്ദ്രിക പ്രസാദ് പൊലീസിനോട് പറഞ്ഞത്.

അതേസമയം സീമയുടെ അച്ഛൻ സോർ ലാലിനെ
കഴിഞ്ഞ ഏഴ് മാസമായി കാണാനില്ലെന്നതാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പുതിയ പരാതി. ഇദ്ദേഹമായിരുന്നു സീമയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്.ഇപ്പോൾ ഇദ്ദേഹത്തെ കണ്ടെത്താനുള്ള അന്വേഷണവും നടത്തുന്നുണ്ടെന്നാണ് വിവരം.

സീമയുടെ മൃതദേഹം ഇപ്പോൾ പൊലീസ് പോസ്റ്റ്മാർട്ടത്തിനായി അയച്ചിരിക്കുകയാണ്.പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ സീമ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നത് വ്യക്തമാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News