അങ്കമാലിയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

crime

അങ്കമാലിയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലിശേരി കൂരത്ത് വീട്ടിൽ ബാബുവിൻ്റെ മകൻ രഘു (35)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിൻ്റെ വീട്ടിൽ വച്ചാണ് മരിച്ചത്.

READ ALSO: ജാമ്യത്തിൽ ഇറങ്ങി മധ്യപ്രദേശിലേക്ക് മുങ്ങി: പിന്നാലെ കേരള എക്സൈസ് സംഘത്തിന്റെ കൈകളിലേക്ക്

ഇന്നലെ രാത്രിയാണ് ഇയാൾ സുജിത്തിൻ്റെ വീട്ടിൽ എത്തിയത്. കുറച്ചു പേർ തന്നെ മർദ്ദിച്ചതായി രഘു സുജിത്തിനോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു.  രാവിലെ വിളിച്ചപ്പോൾ എഴുന്നേൽക്കാതിരുന്നതോടെയാണ് മരണം സംഭവിച്ചതായി അറിയുന്നത്.

READ ALSO: പീഡന ആരോപണം: നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി

മർദ്ദനമേറ്റതാണ് മരണത്തിന് കാരണമെന്നാണ് സൂചന.  സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.  ഉന്നത പോലീസ് സംഘവും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി.  കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration